ജില്ലയിലെ പ്രാധാന നെല്ലറകളില്‍ ഒന്നായ പനമരം മാതോത്ത് പൊയില്‍ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനൊരുങ്ങിയെങ്കിലും യന്ത്രങ്ങളുടെ അപര്യാപ്ത കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കുടാതെ കാലം തെറ്റിയ മഴ കാരണം മഴവെളള മൊഴിയാതെ പാടങ്ങളില്‍ കെട്ടി കിടക്കുന്നതും കര്‍ഷകര്‍ക്ക് വിനായി തീര്‍ന്നിട്ടുണ്ട്. ഇതോടെ വിളഞ് നില്‍ക്കുന്ന പാടങ്ങള്‍ കൊയ്യാന്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍.
നംബര്‍ ആദ്യവാരത്തൊടെ ജില്ലയില്‍ നെല്‍പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങുകയും ഡിസം ബര്‍ അവസാനത്തോടെ അവസാനിക്കുകയും ചെയ്യും എന്നാല്‍ മഴവില്ലനായത്ണ് പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങാത്തത് . വെള്ളം കിട്ടി കിടക്കുന്നതിനാല്‍ കൊയത്ത് യന്ത്രം ഇറക്കാനും കഴിയാത്ത സാഹചര്യവും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടായി .ആര്യന്നൂര്‍ വയല്‍, മാത്തൂര്‍ വയല്‍. അമ്മാനി . പരിയാരം എന്നീ പ്രദേശങ്ങളില്‍ ഇതുവരെ കൊയ്ത്ത് തുടങ്ങിട്ടില്ല.
കൊയ്ത്ത് യന്ത്രങ്ങളുടെ അപര്യാപ്ത ബന്ധപ്പെട്ട അധികൃതര്‍ പരിഹരിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊയത് എടുക്കാന്‍ സമയം കഴിഞ്ഞതിനാല്‍ നെല്ല് വിളഞ്ഞ് പാടങ്ങളില്‍ തന്നെ കൊഴിയാന്‍ തുടങ്ങിട്ടുണ്ട് തൊഴിലാളികളെ വിളിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുകയെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടരയെക്കര്‍ പാടം കൊയ്യാന്‍ 30.000 രൂപയോളം ചിലവ് വരും കൂടാതെ മെതിയന്ത്രത്തിന് വേറെയും ചിലവ് വരും അതിനാല്‍ ജില്ലയില്‍ ധാരാളമായി കൊയ്ത്ത് യന്ത്രമെത്തിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും കര്‍ഷകര്‍ ഒന്നാകെ ആവിശ്യപ്പെടുന്നു.