വാഹനങ്ങളില്‍ കൂളിങ് ഫിലിമിന് അനുവാദമില്ല; നിയമം ലംഘിച്ചാല്‍ നടപടി: മന്ത്രി

0

 

വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക് ഫിലിം എന്നിവയ്ക്ക് നിരോധനം തുടരും. ആശയക്കുഴപ്പത്തിന് കാരണം നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ്. ഗ്ലെയ്സിങ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ നിയമോപദേശം തേടും. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുത് എന്ന കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ആശയക്കുഴപ്പം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും മന്ത്രി വ്യക്തമാക്കി.

ഗ്ലെയ്‌സിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!