ബഫര്‍സോണ്‍ ഉത്തരവ്  പുനപരിശോധിക്കണം  യുഡിഎഫ് 

0

 

വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമാക്കിയുള്ള സുപ്രീം കോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ, യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ,പി പി ആലി,എം എ ജോസവ്,അഡ്വ.ടിജെ ഐസക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കണം. ഇക്കാര്യത്തില്‍ കേരള-കേന്ദ്ര സര്‍ക്കാരുകളുടെ കാര്യക്ഷമമായ ഇടപെടല്‍ വേണം. വനത്തോട് ചേര്‍ന്ന് കിടക്കുന്ന കൃഷിയിടങ്ങളും, ടൗണ്‍ഷിപ്പുകളും ഇല്ലാതാക്കാനുള്ള സാധ്യത വരും, ലക്ഷക്കണക്കിന് ജനങ്ങളെ പ്രത്യക്ഷമായും, പരോക്ഷമായും പ്രതികൂലമായി ബാധിക്കുന്ന ഉത്തരവാണ് കോടതിയുടേതെന്നും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!