സൂര്യനുദിക്കുമ്പോള്‍ മാത്രം കത്തും; വെള്ളമുണ്ടയിലെ ഹൈമാസ് ലൈറ്റ്
സൂര്യനുദിക്കുമ്പോള്‍ പ്രകാശിക്കും, അസ്തമിക്കും മുമ്പ് അണയും. വെള്ളമുണ്ടയിലെ ഹൈമാസ് ലൈറ്റിന്റെ അവസ്ഥ ഇങ്ങനെയാണ്. ലക്ഷങ്ങള്‍ മുടക്കി പുളിഞ്ഞാല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച ലൈറ്റാണ് രാത്രി കത്താതെ പകല്‍ മുഴുവന്‍ കത്തി നില്‍ക്കുന്നത്.
വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത.് ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ ഇത് നന്നാക്കാം എന്നിരിക്കെ അധികൃതരുടെ കടുത്ത അനാസ്ഥയാണ്. ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.