ഒറ്റ ഇരട്ടയക്ക സര്‍വീസ്; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

0

പൊതു ഗതാഗതത്തില്‍ സ്വകാര്യബസ്സുകള്‍ ഒറ്റ ഇരട്ടയക്കമനുസരിച്ച് ഓരോ ദിവസം സര്‍വീസ് നടത്തണമെന്ന ഉത്തരവിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.ലോക് ഡൗണും,ഇന്ധനവില വര്‍ധനവും കാരണം തകര്‍ന്നടിഞ്ഞ സ്വകാര്യബസ് മേഖലയ്ക്ക് പുതിയ ഉത്തരവ് ഇരുട്ടടിയായിരിക്കുകയാണെന്നും, അശാസ്ത്രീയമായ ഈ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യംഗ്രാമങ്ങളിലേക്ക് മറ്റും ഒന്നോ രണ്ട് ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഈ ബസ്സുകള്‍ പൂര്‍ണ്ണമായും ഒറ്റയക്കമോ, ഇരട്ടയക്കമോ ആയാല്‍ ആറൂട്ടിലെ സര്‍വീസ് താളംതെറ്റും. പൊതു ഗതാഗതത്തിന് ഏറ്റവും ഉപകരിക്കുന്ന ബസുകള്‍ക്ക് ഈ നിയമം ഏര്‍പ്പെടുത്താതെ മറ്റ് വാഹനങ്ങള്‍ക്കാണ് ഇത് നടപ്പാക്കേണ്ടതെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശം അറിയിച്ച് അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍

Leave A Reply

Your email address will not be published.

error: Content is protected !!