മാനന്തവാടി ബസ് സ്റ്റാന്റും പരിസരവും ചെളിക്കുളം; ദുരിതം പേറി ജനം…
മാനന്തവാടി ബസ് സ്റ്റാന്റിന് അകത്തും പുറത്തും കുഴികളാണ്. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട. സ്റ്റാന്റിന് മുന്‍പിലാണ് ബസ്സില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇറങ്ങുന്ന ആള്‍ കുഴിയില്‍ അല്ലെങ്കില്‍ ചെളിവെള്ളത്തിലായിരിക്കും വീഴുക. ബസ് സ്റ്റാന്റിന്റെ അകത്തായാലും സ്ഥിതി മറിച്ചല്ല.
കുഴിയില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ബസുകളുടെ ടയര്‍ കുഴിയില്‍ ചാടുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നത് സ്റ്റാന്റില്‍ ബസല് കാത്ത് നില്‍ക്കുന്നവരുടെ ദേഹത്തായിരിക്കും. കുഴികള്‍ ബസ്സ് ഡ്രൈവര്‍മാര്‍ക്കും ഒപ്പം സ്റ്റാന്റിലെത്തുന്ന യാത്രകാര്‍ക്കും ഒരു പോലെ ദുരിതമാവുകയാണ്.
നഗരസഭ അധികൃതരോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കുഴികള്‍ നികത്താന്‍ മുതിരുന്നില്ലന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. എത്രയും വേഗം കുഴികള്‍ നികത്തി യാത്രകാരുടെ ദുരിതത്തിന് അറുതി വേണമെന്ന ആവശ്യം ശക്തമാണ്.