കേരള കോണ്‍ഗ്രസ് എംപാര്‍ട്ടി സംസ്ഥാനത്ത് വളരാന്‍ സാധ്യത കൂടുതല്‍

0

 

സംസ്ഥാനത്ത് വളരാന്‍ സാധ്യത കൂടുതലുള്ള ഏക പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം ആണന്ന് പാര്‍ട്ടി ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള കരുത്ത് പോലെ സംസ്ഥാനത്ത് കേരള കോണ്‍ഗ്രസിന് സാധ്യതയുണ്ടന്നും അദ്ദേഹം പറഞ്ഞു.ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രവര്‍ത്തക കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു കേരള ഹൗസില്‍ സംസാരിച്ചപ്പോഴാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനത്തെ കുറിച്ച് പാര്‍ട്ടിചെയര്‍മാനും എംപിയുമായ ജോസ് കെ മാണി പ്രതിപാദിച്ചത്. സംസ്ഥാനത്ത് വളരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയും അവസരവുമുള്ള ഏക പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മാണന്നാണ് അദ്ദേഹം പറഞ്ഞു. തമിഴ്നാട്, ആന്ധ്ര, തെലുങ്കാനയിലും പ്രാദേശിക പാര്‍ട്ടികള്‍ അതിവേഗമാണ് വളര്‍ന്നതെന്നും അതേ സാഹചര്യം കേരളത്തിലുണ്ടന്നും അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍സോണ്‍ വന്യമൃഗ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പമാണ് കേരള കോണ്‍ഗ്രസ് എം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാപ്രസിഡണ്ട് കെ ജെ ദേവസ്യ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, മുബമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!