‘ഓപ്പറേഷന്‍ കാവല്‍’ ജില്ലയില്‍ നടപടികള്‍ തുടരുന്നു;ജില്ലാ പോലീസ് മേധാവി

0

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ കാവലി’ന്റെ ഭാഗമായി ജില്ലയില്‍ 209 പേരെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തു കേസ് എടുത്തതായി ജില്ലാ പൊലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍.വിവിധ പൊലീസ് സ്റ്റേഷനുകളിലായി 159 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 7 പേര്‍ക്കെതിരെ നല്ലനടപ്പിനുള്ള നടപടി സ്വീകരിച്ചു. നേരത്തെ വിവിധ സ്റ്റേഷനുകളില്‍ ദേഹോപദ്രവം പോലുള്ള കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 35 പ്രതികളെ അറസ്റ്റ് ചെയ്തു കോടതികളില്‍ ഹാജരാക്കി.ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശം തയാറാക്കി പ്രചരിപ്പിച്ചതിന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സാമൂഹികവിരുദ്ധര്‍, ഗുണ്ടകള്‍ തുടങ്ങിയവരെ കണ്ടെത്താനായി വരുംദിവസങ്ങളിലും തിരച്ചില്‍ നടത്തും. ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ കീഴില്‍ 2 സബ് ഇന്‍സ്‌പെക്ടര്‍മാരും 10 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സ്‌പെഷന്‍ ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ജില്ലാ തലത്തില്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.

സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ കീഴില്‍ ഒരു എസ്ഐയും 2 സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ആന്റി ഓര്‍ഗനൈസ്ഡ് ക്രൈംസ് സെല്‍ രൂപീകരിച്ചു. വര്‍ഗീയ വിദ്വേഷം പരത്തുന്ന സമൂഹമാധ്യമഗ്രൂപ്പിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതികളാക്കും. ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ കീഴില്‍ സൈബര്‍ പൊലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി ജില്ലയില്‍ സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!