യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഓടുന്നത്.
സര്‍ക്കാര്‍ ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണമാകും സര്‍വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി എംഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.