സംയുക്ത തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി
ഇന്ധന വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓട്ടോ – ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ആര്‍.ഡി.ഒ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് എസ്.ടി.യു.ചുമട്ടുതൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാബു ഷജില്‍ കുമാര്‍, പടയന്‍ റഷീദ്, പി.ജെ.ആന്റെണി, ഇ.ജെ. ബാബു, പി.വി.എസ്.മൂസ, ടി.എ.റെജി, തുടങ്ങിയവര്‍ സംസാരിച്ചു.