ഒറ്റത്തണ്ടപ്പേര്‍ എടുക്കാന്‍ 1 വര്‍ഷം സമയം

0

ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റത്തണ്ടപേപ്പര്‍ എടുക്കുന്നതിന് ഒരു വര്‍ഷത്തെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2023 ജൂണ്‍ 15 വരെ ഓണ്‍ലൈനായോ വില്ലേജ് ഓഫിസില്‍ എത്തിയോ ഒറ്റത്തണ്ടപേപ്പര്‍ എടുക്കാം.ഒരാളുടെ ഉടമസ്ഥതയില്‍ ഒന്നിലേറെ തണ്ടപ്പേരുകളിലും പല വില്ലേജുകളിലുമുള്ള ഭൂമിയുടെ വിവരങ്ങള്‍ ഒറ്റത്തണ്ടപ്പേരിലേക്കു മാറ്റുന്നതാണ് റവന്യു വകുപ്പ് തുടക്കമിട്ട യുണീക് തണ്ടപ്പേര്‍ പദ്ധതി. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റവന്യു വകുപ്പ് പുറത്തിറക്കി.www.revenue.kerala.gov.in വെബ്‌സൈറ്റില്‍ നേരിട്ടു റജിസ്റ്റര്‍ ചെയ്ത് ഒറ്റത്തണ്ടപേപ്പര്‍ നേടാം.ഒറ്റത്തണ്ടപേപ്പര്‍ അനുവദിച്ചാല്‍ അത് ആധാരത്തില്‍ രേഖപ്പെടുത്തും. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിലവിലെ തണ്ടപ്പേര്‍ തുടരാം. ആധാര്‍ നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കും. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫിസില്‍ നേരിട്ടെത്തി ഒടിപി ഉപയോഗിച്ചോ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. അപേക്ഷ വില്ലേജ് ഓഫിസര്‍ അംഗീകരിക്കുന്ന മുറയ്ക്ക് 12 അക്ക യുണീക് തണ്ടപ്പേര്‍ അനുവദിക്കും.ഒറ്റത്തണ്ടപ്പേര്‍ അനുവദിച്ചാല്‍ അത് ആധാരത്തില്‍ രേഖപ്പെടുത്തും. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിലവിലെ തണ്ടപ്പേര്‍ തുടരാം. ആധാര്‍ നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കും.നിലവില്‍ തണ്ടപേപ്പര്‍ പകര്‍പ്പിന് ഈടാക്കുന്ന തുക തന്നെ യുണീക് തണ്ടപ്പേര്‍ പകര്‍പ്പിനും ഈടാക്കും.യുണീക് തണ്ടപ്പേര്‍ നിലവിലുള്ള കേസുകളില്‍ ഭൂമിയുടെ റജിസ്‌ട്രേഷന്‍ സമയത്ത് അതു രേഖപ്പെടുത്തി നല്‍കും. റവന്യു, റജിസ്‌ട്രേഷന്‍ വകുപ്പുകള്‍ ഇതിനു നടപടി സ്വീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!