പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി
സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി. സാംസ്‌ക്കാരിക സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് കാതോലിക്ക ബാവ മാനന്തവാടിയിലെത്തുന്നതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പരുമല തിരുമേനിയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണം, കാതോലിക്കാ ബാവയുടെ ശ്ലൈഹിക വാഴ്വ്, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടാകും.11ന് രാവിലെ 8.30ന് കുര്‍ബാനയും 10ന് കൊടിയിറക്കലും നടക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി വികാരി ഫാ. മോന്‍സി ജേക്കബ് മണ്ണിത്തോട്ടത്തില്‍ പറഞ്ഞു.ജോണ്‍സണ്‍ ആല്യാട്ടുകുടി, സെക്രട്ടറി ഐസക്ക് ആല്യാട്ടുകുടി, സന്തോഷ് മൂശാപ്പള്ളി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.