എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുടമകള്‍ക്ക് സന്തോഷ വാര്‍ത്ത

0

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ ചുമത്തിയിരുന്ന പിഴ  എസ്ബിഐ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജും ഒഴിവാക്കി.നിശ്ചിത തുകയില്‍ കൂടുതല്‍ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് പ്രതിമാസം കൂടുതല്‍ തവണ സൗജന്യമായി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം.ഇന്‍ര്‍നെറ്റ് ബാങ്കിംഗും ചെക്ക് ബുക്ക് സൗകര്യവുമുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും സേവനം ബാധകമാണ്. എസ്ബിഐ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സേവിങ്സ് അക്കൗണ്ടില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിയ്ക്കും എന്നാണ്സൂചന.പ്രതിമാസം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവര്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെ പിഴയും നികുതിയുമാണ് എസ്ബിഐ ഈടാക്കിയിരുന്നത്. മെട്രോ, സെമി അര്‍ബന്‍, ഗ്രാമം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മെട്രോയില്‍ 3000 രൂപ മിനിമം ബാലന്‍സായി നിലനിര്‍ത്തണമെന്നായിരുന്നു നിര്‍ദേശം. സെമി അര്‍ബന്‍, ഗ്രാം എന്നിവിടങ്ങളില്‍ യഥാക്രമം 2000, 1000 എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടത്.ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിഴ ഈടാക്കേണ്ടതില്ല എന്ന ബാങ്കിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!