ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും

0

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്മെന്റ്‌റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം.

വാരാന്ത്യ ലോക്ഡൗണ് പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും. എന്നാല്‍ ഓണക്കാലവും, നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതല്‍ ഇളവുകള്‍ക്ക് തന്നെയാണ് സാധ്യത.

Leave A Reply

Your email address will not be published.

error: Content is protected !!