കേന്ദ്ര ബജറ്റില്‍ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടക്കമുള്ള അധികചെലവുകള്‍ നേരിടാനാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
വലിയ ചെലവാണ് വാക്‌സിനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാക്കാനായി പോകുന്നത്.പല സംസ്ഥാന ങ്ങളും ഇതിനോടകം വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.നേരത്തെ കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം നീക്കം നടത്തിയിരു ന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തു ടര്‍ന്ന് മാറ്റിവെ്ക്കുകയായിരുന്നു. അതേസമയം കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങളില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തും.
വാക്‌സിന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രൂപരേഖയെ കുറിച്ച് വിശദീകരിക്കും