നെന്മേനിയില്‍ ഗോത്രകുടുംബത്തിന് 4 മാസമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ലെന്ന് ആക്ഷേപം. പഞ്ചായത്തിലെ ചെറുമാട് ചവനം കോളനിയിലെ നെല്ലയുടെ കുടംബത്തിനാണ് വൈദ്യുതി ലഭിക്കാത്തത്. പുതിയ വീടിന് തൊട്ടടുത്ത് വൈദ്യുത പോസ്റ്റുണ്ടെങ്കിലും സാങ്കേതിക കാരണം പറഞ്ഞാണ് വൈദ്യുതി നല്‍കാത്തതെന്നും കുടുംബം.
നാല് മാസം മുമ്പാണ് ഈ കുടുംബം പുതിയവീട്ടിലേക്ക് താമസം മാറിയത്. ഈ സമയം മുതല്‍ ബന്ധപ്പെട്ടവരെയെല്ലാം വൈദ്യുതി കണക്ഷനായി സമീപിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കുടംബത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. വീട്ടില്‍ നിന്നും കേവലം അഞ്ച് മീറ്റര്‍ മാറി വൈദ്യുതി പോസറ്റുണ്ടങ്കിലും ഇതില്‍ നിന്നും കണക്ഷന്‍ നല്‍കുന്നതിന്ന് സാങ്കേതിക തടസ്സം ചൂണ്ടികാണിച്ചാണ് നിഷേധിക്കുന്നതെന്നാണ് കുടുംബം പറയുന്നത്.
രണ്ട് വിദ്യാര്‍ഥികളും, ഗര്‍ഭിണിയുമുള്ള വീട്ടില്‍ വൈദ്യുതി ഇല്ലാത്തത് ഏറെ ദുരിതമാണ് ഈ കുടുംബത്തിന് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും കനിവുണ്ടായി എത്രയുംവേഗം കണക്ഷന്‍ നല്‍കണമെന്നാണ് കുടുംബവും സമീപവാസികളും പറയുന്നത്.