സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഈ മാസം പതിനഞ്ച് മുതല്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കും. ട്രാഫിക്അഡൈ്വസറി യോഗതീരുമാന പ്രകാരമാണ് നിയമങ്ങള്‍ കര്‍ശനമാക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്ന് ടൗണില്‍ പാര്‍ക്കിംഗ്, നോപാര്‍ക്കിംഗ് ഏരിയകള്‍, സ്റ്റാന്റുകളുടെ മാര്‍ക്കിംഗ് എന്നിവ നടന്നു.നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ട്രാഫിക് പൊലിസ്, മോ്ട്ടോര്‍വാഹന വകുപ്പ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.മുമ്പ് ട്രാഫ്ക് അഡൈ്വസറി കമ്മറ്റി ചേര്‍ന്നെടുത്ത തീരുമാന പ്രകാരമാണ് 15 മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത്.
ഇതിനുമുന്നടോടിയായി സിഗ്‌നല്‍, പാര്‍ക്കിംഗ് നോപാര്‍ക്കിംഗ് സ്റ്റാന്റ് ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലവില്‍ കൊവിഡിന് ശേഷം ടൗണില്‍ ഗതാഗതം താളം തെറ്റിയഅവസ്ഥയിലാണ്. ഇതുകാരണം പ്രധാനജംഗ്ഷനുകളിലടക്കം ഗതാഗതകുരുക്കും രാവിലെയും വൈകി്ട്ടും ഉണ്ടാവുന്നതും പതിവാണ്. ഇതോടെയാണ് ട്രാഫിക് നിയമനങ്ങള്‍ കര്‍ശനമാക്കാന്‍ അഡൈ്വസറി യോഗം തീരുമാനിച്ചത്.