ജില്ലയെ ജനവാസ കേന്ദ്രമല്ലാതാക്കാന്‍ ശ്രമിക്കുന്നു: പി.പി.എ.കരീം

0

വയനാടിനെ ജനവാസ കേന്ദ്രമല്ലാതാക്കി മാറ്റാനുള്ള നീക്കമാണ് വനം വകുപ്പും സര്‍ക്കാരും നടത്തുന്നതെന്ന് ജില്ലാ ലീഗ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറുമായ പി.പി.എ.കരീം. കടുവ ശല്യത്തിനെതിരെ യു.ഡി.എഫ് മാനന്തവാടിയില്‍ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമര പന്തലിലെത്തിയ ശേഷം വയനാട് വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ കടുവ ആക്രമണങ്ങളും വന്യമ്യഗശല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്.സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലേക്കാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്നും പി.പി.എ. കരീം കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!