കല്‍പ്പറ്റ നഗരസഭയുടെ കേരളോല്‍സവം പരിപാടികള്‍ സമാപിച്ചു.കലാകായിക മത്സരങ്ങളിലായി നൂറ് കണക്കിന് കായിക താരങ്ങളും കലാപ്രതിഭകളും മാറ്റുരച്ച കലോത്സവം ഏറെ ആഘോഷമായാണ് സംഘടിപ്പിച്ചത്.സമാപന സമ്മേളനം നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ അധ്യക്ഷനായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. എ.പി. മുസ്തഫ,ജൈനാ ജോയി, സരോജിനി , നഗരസഭാ സെക്രട്ടറി അസ്ഹര്‍ അലി, തുടങ്ങിയവര്‍ സംസാരിച്ച .കൗണ്‍സിലര്‍മാരായ ആയിഷാ പള്ളിയാല്‍, റൈഹാനത്ത് വടക്കേതില്‍, രാജാറാണി, ശ്യാമള, നിജിത , പുഷ്പ സംഘാടക സമിതി അംഗങ്ങളായ ഗിരിനാഥന്‍ മാസ്റ്റര്‍, ശിവദാസന്‍ , സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉണര്‍വ് നാടന്‍ പാട്ട് കലാ സംഘത്തിലെ കലാകാരികള്‍ അവതരിപ്പിച്ച നൃത്ത വിരുന്നോടെ പരിപാടി സമാപിച്ചു.