ജില്ലയിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്‌ക്കാരം മാനികാവ് എന്‍ എ എ .യു.പി.സ്‌കൂളിന്. കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിനു വിത്തുപാകിയ മഹാകവി സുഗതകുമാരി ടീച്ചറുടെ സ്മരണക്കായി വയനാട് പ്രകൃതിസംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്.
സുഗതകുമാരി ടീച്ചറുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 23 വ്യാഴാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസി കെ.ഇ. വിനയന്‍ പുരസ്‌ക്കാരം സ്‌കൂളിന് സമര്‍പ്പിക്കും.
സുഗതകമാരിയുടെ പ്രകൃതിക്കവിതകളുടെ ആലാപനവും സ്മാരക പ്രഭാഷണവും ഉണ്ടാകും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സ്‌ക്കൂളിനെ പ്രകൃതി സൌഹൃദ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിയതും സ്‌കൂള്‍ അങ്കണം നാടന്‍ മരത്തെകളും മുളയും അടക്കമുള്ള വൃക്ഷവചം കൊണ്ട് നിബിഡമാക്കിയതും മുന്‍ നിര്‍ത്തിയാണ് പുരക്കാരം.ഡോ.സുമാവിഷ്ണുനാഥ് സ്മാരക പ്രഭാഷണം നടത്തും. അഡ്വ.പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും.