ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ മൈലമ്പാടി പാലം, ഖോഘലെ നഗർ, വേങ്ങൂർ, അത്തിനിലം 1, അത്തിനിലം 2, കുട്ടിരായിൻപാലം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

*പടവുകൾ; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു*
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതിനായി വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന പടവുകൾ പദ്ധതിയിൽ 2021-22 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ – സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്, എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബിഎച്ച്.എം എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം.
സെമസ്റ്റർ ഫീസ് ആണെങ്കിൽ വർഷം 2 തവണയും വാർഷിക ഫീസ് ആണെങ്കിൽ ഒറ്റ തവണയായും ധനസഹായം ലഭിക്കും. അപേക്ഷിക്കേണ്ട വിധം www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2346534.
*ട്രാൻസ്ജെൻഡർ ക്ഷേമം; ബോധവത്ക്കരണ ക്ലാസ് നടത്തുന്നു*
സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ദിദ്വിന ബോധവത്ക്കരണ ക്ലാസ് നടത്തുന്നു. വിവിധ വിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കാണ് രണ്ട് ദിവസങ്ങളിലായി ബോധവത്കരണ ക്ലാസ് നടത്തുന്നത്. കൽപ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ ഇന്ന് (ചൊവ്വ) രാവിലെ 10ന് നടക്കുന്ന ക്ലാസിൽ കണ്ണൂർ ട്രാൻസ് ജെൻഡർ സുരക്ഷ പ്രോജക്ടിലെ വി.വി പ്രജീഷ്, അഡ്വക്കേറ്റ് ഗ്ലോറി ജോർജ്, കൽപ്പറ്റ ജില്ലാ ആശുപത്രി ഡോക്ടർ ജസ്റ്റിൻ ഫ്രാൻസിസ്, കില ഫാക്കൽറ്റി മെമ്പർ വി.കെ സുരേഷ് ബാബു തുടങ്ങിയവർ ട്രാൻസ്ജെൻഡർ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുക്കും.
*വൈദ്യുതി മുടങ്ങും*
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ പനമരം ടൗൺ, പനമരം ഹൈസ്കൂൾ റോഡ് എന്നിവിടങ്ങളിൽ ഇന്ന് ( ചൊവ്വ) ഉച്ചയ്ക്ക് 1 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് ( ചൊവ്വ) രാവിലെ  9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് ( ചൊവ്വ) രാവിലെ  9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ
മഞ്ഞൂറ, പത്താംമൈൽ, ഉതിരംചേരി, 13 മൈൽ, അംബേദ്ക്കർ കോളനി, ഷാരോയ് റിസോർട്ട് എന്നിവിടങ്ങളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ 12 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

*സീറ്റൊഴിവ്*
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍  ഡിസംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് (4 മാസം), ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ (10 മാസം). ഫോൺ: 04936 248100, 9048671611, 9633002394.
*ഖാദി റിബേറ്റ്*
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ കൽപ്പറ്റ പള്ളിത്താഴെ റോഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിലും, പുൽപ്പള്ളി ഭൂധാനം ഷെഡിൽ പ്രവർത്തിക്കുന്ന ഖാദി നെയ്ത്ത് കേന്ദ്രത്തിലും, പള്ളിക്കുന്ന് നൂൽനൂൽപ് കേന്ദ്രത്തിലും ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ഡിസംബർ 13 മുതൽ 31 വരെ ഖാദി തുണിത്തരങ്ങൾക്ക് 10 ശതമാനം മുതൽ 30 ശതമാനം വരെ ഗവ. റിബേറ്റ് ആരംഭിച്ചു. ഫോൺ: കൽപ്പറ്റ – 04936 203603, പുൽപ്പള്ളി – 7907097290, പള്ളിക്കുന്ന് – 9961993006.

 

 

Leave A Reply

Your email address will not be published.

error: Content is protected !!