കല്‍പ്പറ്റ : കുറുക്കന്‍മൂലയിലും മറ്റു പ്രദേശങ്ങളിലും ഏറെ നാളായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണേണ്ടതിന്റെ ആവശ്യകത എന്‍സിപി സംസ്ഥാന വൈസ് പ്രസി ശ്രീമതി ലതികാ സുഭാഷ് വനം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ടറിയിക്കും. നാഷണലിസ്‌റ് മഹിളാ കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിന് സ്ത്രീകള്‍ക്ക് ഉള്ള പങ്ക് വളരെ പ്രാധാന്യമുള്ളതാണെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു .
പാര്‍ട്ടിയിലേക്ക് പുതിയതായി കടന്നു വന്ന പൂതാടി മുന്‍ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഉമാ അഭിനന്ദനന്‍ , ശ്രീമതി ജെന്നി ഈപ്പന്‍ എന്നിവരെ സ്വീകരിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. വന്ദന ഷാജു , അനൂപ് വരദൂര്‍, മമ്മൂട്ടി എളങ്ങോളി , സ്മിത ജോണി , വത്സല സി . എം ,ഭാനുമതി എന്നിവര്‍ സംസാരിച്ചു.