കേരളത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം; നാലു വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

സംസ്ഥാനത്തെ ആദ്യത്തെ ഡെല്‍റ്റ പ്ലസ് വകഭേദം പത്തനംതിട്ടയില്‍ സ്ഥിരീകരിച്ചു. കടപ്ര പഞ്ചായത്തിലെ നാലു വയസുകാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇതിനുപുറമെ പാലക്കാട്ടും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാലു വയസുകാരനിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മെയ് 24നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഡല്‍ഹിയിലെ സിഎസ്ഐആര്‍-ഐജിഐബിയില്‍(കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി) നടത്തിയ സ്രവ പരിശോധനയിലാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടി കോവിഡ് നെഗറ്റീവാണ്.

Leave A Reply

Your email address will not be published.

error: Content is protected !!