ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് നാളെ തുടക്കമാവും

0

ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തില്‍ നാളെ മണ്ഡല മഹോത്സവങ്ങള്‍ തുടങ്ങുന്നതോടെയാണ് ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് തുടക്കമാവുന്നത്.ക്ഷേത്രം തന്ത്രി മഴുവന്നൂര്‍ തെക്കേ ഇല്ലം കുഞ്ഞികേശവന്‍ എമ്പ്രാന്തിരിയുടേയും മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലം ശങ്കരന്‍ എമ്പ്രാന്തിരിയുടെ കാര്‍മ്മികത്വത്തിലാണ് ഉല്‍സവാഘോഷ ചടങ്ങുകള്‍ നടത്തുന്നത്.മഹോല്‍സവത്തോടനുബന്ധിച്ച് ചാക്യാര്‍കൂത്ത്, ഇരട്ടത്തായമ്പക, സംഗീതാര്‍ച്ചന, അന്നദാനം, പുള്ളിത്തറമേളം, ആറാട്ട് എഴുന്നള്ളത്ത്, നൃത്ത സന്ധ്യ, മെഗാ മ്യൂസിക്കല്‍ ഇവന്റ്, നൃത്തനാടകം തുടങ്ങിയവയും വിവിധ വിശേഷാല്‍ പൂജകളും നടക്കും.

പുറക്കാടി ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ,ക്ഷേത്രം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, സെക്രട്ടറി പി വി.വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയും പ്രദേശവാസികളുമാണ് ഉല്‍സവത്തിന് നേതൃത്വം നല്‍കുന്നത് . ഞായറാഴ്ച നടക്കുന്ന ആറാട്ടോടെ ഉല്‍സവം സമാപിക്കും

ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം നാളെ തുടങ്ങി, 25 ന് അവസാനിക്കുമ്പോള്‍ ജില്ലയിലെ ഉല്‍സവകാലത്തിനാണ് തുടക്കമാവുന്നത്. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ചടങ്ങുകളില്‍ തുല്യ പ്രാധാന്യം നല്‍കുന്ന ക്ഷേത്രത്തില്‍ കൊടിയേറ്റം നടത്തുന്നതും ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണെന്ന പ്രത്യേകതയും ക്ഷേത്രത്തിനുണ്ട്. മഹോല്‍സവത്തോടനുബന്ധിച്ച് ചാക്യാര്‍കൂത്ത്, ഇരട്ടത്തായമ്പക, സംഗീതാര്‍ച്ചന, അന്നദാനം, പുള്ളിത്തറമേളം, ആറാട്ട് എഴുന്നള്ളത്ത്, നൃത്ത സന്ധ്യ, മെഗാ മ്യൂസിക്കല്‍ ഇവന്റ്, നൃത്തനാടകം തുടങ്ങിയവയും വിവിധ വിശേഷാല്‍ പൂജകളും നടക്കും.

തുമ്പക്കുനി,അപ്പാട്, മൈലമ്പാടി, പന്നിമുണ്ട ,അടിച്ചിലാടി എന്നിവിടങ്ങളില്‍ നിന്നും ക്ഷേത്രത്തിലെത്തുന്ന വര്‍ണ്ണാഭമായ താലപ്പൊലി ഘോഷയാത്രയാണ് ഉല്‍സവത്തിന്റെ പ്രധാന ആകര്‍ഷണീയത.ഉല്‍സവത്തിന് എത്തുന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ സ്റ്റാളുകളും, വിനോദത്തിനായി സംവിധാനങ്ങളും ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!