മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ

0

ഓണക്കാലത്ത് മദ്യവില്‍പ്പന കൂടുന്നതിനാല്‍ വൈകിട്ട് 7 മണിവരെ രണ്ട് മണിക്കൂര്‍കൂടി
സമയം നീട്ടണമെന്നാണ് ബെവ്‌കോ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ.നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.

സംസ്ഥാനത്ത് ഓണം സീസണിലാണ് ബെവ്കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടക്കുക.സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്കോ ചൂണ്ടിക്കാട്ടുന്നു.എന്തായാലും തങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാട് കൈകൊള്ളുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ .

Leave A Reply

Your email address will not be published.

error: Content is protected !!