കര്‍ണ്ണാടകയിലേക്കുള്ള പൊതുഗതാഗതംനിരോധിച്ച ഉത്തരവ് പിന്‍വലിച്ചു

0

കോവിഡ് വ്യാപനം,ബാവലി വഴി കര്‍ണ്ണാടകയിലേക്കുള്ള പൊതുഗതാഗതംനിരോധിച്ച ഉത്തരവ് പിന്‍വലിച്ചു. നിബന്ധനകളോടെ പൊതുഗതാഗതം അനുവദിക്കുമെന്ന് കര്‍ണാടക.72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനോ എടുത്ത യാത്രക്കാര്‍ക്ക്  കേരളത്തില്‍നിന്നും കര്‍ണ്ണാടകയിലേക്ക് പോകാനുള്ള അനുമതിയാണ് നല്‍കിയത്.ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് കര്‍ണ്ണാടക ഇറക്കിയത്.കേരളത്തില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്ന പാശ്ചാത്തലത്തിലായിരുന്നു.കര്‍ണ്ണാടക അധികൃതര്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍നടപ്പിലാക്കിയിരുന്നത്.നേരത്തേ ബാവലി വഴി കര്‍ണ്ണാടകയിലേക്ക് പോകുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ലഭിച്ച കര്‍ഷകര്‍ക്കും, ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായിരുന്നുഅനുമതി നല്‍കിയിരുന്നത്.മരണം, ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് മാത്രം ഇളവ് നല്‍കിയിരുന്നത്.കര്‍ണാടക സംസ്ഥാനത്തെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് ഏറെ അശ്വാസമായിരിക്കുകയാണ് കര്‍ണ്ണാടകയുടെ പുതിയ തിരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!