പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ബത്തേരി കുപ്പാടി ആനിക്കാം തടത്തില്‍ വീട്ടില്‍ എ.കെ വിനില്‍കുമാര്‍ (47) നെയാണ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ബിജു കെ. ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2024 മാര്‍ച്ച് ആദ്യ വാരത്തിലെ ഒരുദിവസം ഇയാള്‍ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.