സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ ജുമുഅ സംഘടിപ്പിച്ചു

0

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് പള്ളിയില്‍ സഹോദര സമുദായാംഗങ്ങളെയും പങ്കെടുപ്പിച്ച് ജില്ലയിലെ ഒരു പള്ളിക്കമ്മിറ്റി. കല്‍പ്പറ്റ മസ്ജിദ് മുബാറക്ക് പള്ളിക്കമ്മിറ്റിയാണ് ‘സൗഹൃദ ജുമുഅ’ എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ എം എല്‍ എ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മതവും ജാതിയും വര്‍ഗവും വര്‍ണവും മനുഷ്യമനസ്സില്‍ മതിലുകള്‍ പണിയുന്ന കാലത്ത് സൗഹൃദത്തെക്കുറിച്ചുള്ള സംസാരം പോലും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന ബോധ്യത്തിലായിരുന്നു പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്കായി നിരവധി പേരാണ് കമ്മിറ്റി ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് പള്ളിയിലെത്തിയത്. മതവും ജാതിയും വര്‍ഗവും വര്‍ണവും മനുഷ്യമനസ്സില്‍ മതിലുകള്‍ പണിയുന്ന കാലത്ത് സൗഹൃദത്തെക്കുറിച്ചുള്ള സംസാരം പോലും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന ബോധ്യത്തിലായിരുന്നു പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഇസ്‌ലാമും അതിന്‍റെ ആരാധനകളും ആരാധനാലയങ്ങളും സുതാര്യമാണെന്ന സ?ന്ദേശം പ്രചരിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംബന്ധിച്ചത്.

മുസ്ലിങ്ങളുടെ നമസ്‌കാരവും വെള്ളിയാഴ്ച പ്രഭാഷണവും പള്ളിക്കകത്തിരുന്ന് മുസ്ലിങ്ങളല്ലാത്തവരും വീക്ഷിച്ചു. പരസ്പരം ഉള്ളുതുറന്നുള്ള പങ്കുവെക്കലുകള്‍ക്കാണ് പിന്നെ പള്ളി വേദിയായത്. സാമൂഹിക അകലമെന്നത് മാനസിക അകലമാക്കി മാറ്റാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സംഗമമെന്ന് ചടങ്ങില്‍ സംസാരിച്ച അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, മുത്തലാഖ്, ഹലാല്‍ ഫുഡ് തുടങ്ങി സമീപകാലത്തുയര്‍ന്നുവന്ന നിരവധി വിവാദങ്ങളുടെ നിരര്‍ഥകത സംഗമത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.

error: Content is protected !!