സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം മുടങ്ങും. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാലാണ് റേഷന്‍ വിതരണം ഒഴിവാക്കിയത്. പകരം 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
നേരത്തെ റേഷന്‍ കടയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ നടപടി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയുമാണ് റേഷന്‍ കടകള്‍പവര്‍ത്തിക്കുക.നേരെത്തെ 8.3 മുതല്‍ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാര്‍ഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ കണ്ടേയ്മെന്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവിടെത്തെ ജില്ലാ കളക്ടര്‍ പ്രഖ്യപിക്കുന്ന സമയങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്കും ബാധകമായിരിക്കുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.