കേരളത്തിലെ ക്വാറികളുടെ ദൂരപരിധി: ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണല്‍

0

കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തില്‍ ഏഴംഗ വിദഗ്ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണല്‍. ഖനനത്തിനായി സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് നടപടി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള വിദഗ്ധ സമിതിക്ക് കേരളത്തിലെ ക്വാറികള്‍ സന്ദര്‍ശിക്കാം. 50 മുതല്‍ 250 മീറ്റര്‍ വരെ വിവിധ അകലങ്ങളില്‍ സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠനം നടത്തണം. നാല് മാസത്തിനകം വിദഗ്ധ പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യുണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!