പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുസ്തക പ്രകാശനവും നടത്തി

0

പുല്‍പ്പളളി: രണ്ട് പതിറ്റാണ്ടിന് ശേഷം അവര്‍ പഠിച്ച വിദ്യാലയത്തില്‍ തന്നെ ഒത്തുകൂടി ഓര്‍മ്മകള്‍ പങ്കുവെച്ചു. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2001-2002 ഹ്യുമാനിറ്റീസ് ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സൗഹൃദ സംഗമവും സഹപാഠിയുടെ പുസ്തക പ്രകാശനവുമാണ് വേറിട്ട കാഴ്ചയായി മാറിയത്. സഹപാഠിയുടെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായി നിരവധി പേരാണ് എത്തിയത്.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പൂര്‍വ വിദ്യാര്‍ത്ഥിയായ മഞ്ജു പുത്തന്‍കാട് രചിച്ച ‘ഒരിക്കല്‍ക്കൂടി നീയെന്റെ വേനലാകുക’ കവിതാ സമാഹാരം സാഹിത്യകാരനും അധ്യാപകനുമായ ഷാജി പുല്‍പ്പള്ളി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. സി കെ അനുമോന്‍ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ബെന്നി, സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ .ജയരാജ്, ഡോ. ജോഷി മാത്യു, വി ജി ദിനേശ്കുമാര്‍, ഗ്രാമപഞ്ചായത്തംഗം സിന്ധു സാബു, സബി അഗസ്റ്റിന്‍,

സുധ എസ്, പി ആര്‍ പ്രദീപ് കുമാര്‍, സുരേഷ് ചന്ദ്രന്‍, അനില്‍ കുറ്റിച്ചിറ, ഷിന്റോ, പി എ ബീന, ശ്രീദേവി വി ജി, വിജിത്ത് സദാശിവന്‍, ജോബിഷ്, അനീഷ്, സിനി മാത്യം, സിനി കെവി, മഞ്ജു പുത്തന്‍കാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, മഞ്ജു പുത്തന്‍കാട് എന്നിവരെയും പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു. വിദ്യാര്‍ത്ഥി സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഓണ്‍ലൈനായി സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!