കൊടും വളവ്, മൂടല്‍മഞ്ഞ്; ഇവിടെ അപകടം തുടര്‍ക്കഥ
കല്ലോടി കണ്ടത്തു വയല്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കൊടും വളവും, രാത്രികാലങ്ങളിലെ മൂടല്‍മഞ്ഞുമാണ് അപകട കാരണം. പ്രധാനമായും തേറ്റമല, അഞ്ചാംപീടിക ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയുന്നത് നിത്യസംഭവമാണ്.
കഴിഞ്ഞ ദിവസം രാത്രി മാനന്തവാടിയില്‍ നിന്നും കോറോം ഭാഗത്തേക്ക് പോകുന്ന ജീപ്പ് നിയന്ത്രണം വിട്ട് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചെങ്കിലും, ഈ ബോര്‍ഡ് തകര്‍ത്താണ് ജീപ്പ് മതിലില്‍ ഇടിച്ചത്.