ബോര്‍ഡില്‍ മാത്രമല്ല സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് !

0

ബോര്‍ഡില്‍ മാത്രമല്ല, ഒ.പി. ചീട്ടിലും പേര് മാറി മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ്. ഇന്നലെ വരെ അഡ്മിഷനിലടക്കം ജില്ലാ ആശുപത്രി എന്നായിരുന്നുവെങ്കില്‍ ഇനി മുതല്‍ സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് എന്നാവും. നിലവില്‍ ഇപ്പോള്‍ നല്‍കി വരുന്ന ഒ.പി. ചീട്ടില്‍ വയനാട് മെഡിക്കല്‍ കോളേജ് എന്ന പേരിലുള്ള ചീട്ടാണ് നല്‍കിവരുന്നത്.

2021 ഫെബ്രുവരിയില്‍ വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വേദിയായതാണ് വയനാട് മെഡിക്കല്‍ കോളേജ്. നിയമസസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമാണെന്നും രണ്ട് ബോര്‍ഡുകള്‍ വെച്ചാല്‍ മെഡിക്കല്‍ കോളേജ് ആകില്ലെന്നും മറ്റുമുള്ള ആരോപണങ്ങളായിരുന്നു പ്രതിപക്ഷമായ യു.ഡി.എഫും ഒപ്പം ബി.ജെ.പി.യും മറ്റും ആരോപിച്ചിരുന്നത്.

നിലവില്‍ ഇപ്പോഴും വിദഗ്ദ ചികിത്സക്കായി ആംബുലന്‍സുകള്‍ ചുരമിറങ്ങുന്ന സംഭവങ്ങളും ഒക്കെയായി എന്നും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വേദിയായതാണ് മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ്. അതിനിടെ കഴിഞ്ഞ ദിവസം വയനാട് മെഡിക്കല്‍ കോളേജിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് തലപ്പുഴ ബോയിസ് ടൗണില്‍ തന്നെയെന്നും വ്യക്തമാക്കിയിരുന്നു.

കുടാതെ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എച്ച്.ഡി.സി കമ്മിറ്റിയും ഇതിനകം രൂപീകരിച്ചു കഴിഞ്ഞു. ഇപ്പോഴിത ഔദ്യോദികമായി തന്നെ ഒ.പി. ചീട്ടിലും വയനാട് മെഡിക്കല്‍ കോളേജ് എന്ന നാമകരണവും വന്നു കഴിഞ്ഞു. അത്തരത്തില്‍ സൂചിപ്പിച്ചാല്‍ വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണരൂപത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായി വേണം ഒ.പി. ചീട്ടിലെ വയനാട് മെഡിക്കല്‍ കോളേജ് എന്ന നാമകരണത്തെ കാണാന്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!