പുല്‍പ്പള്ളിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗീകാതിക്രമം; യുവാവ് അറസ്റ്റില്‍

0

പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസുള്ള 2 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ആനപ്പാറ സ്വദേശി റിജോ എന്ന അഗസ്റ്റിന്‍ ജോസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൂന്ന് തവണയിലധികം വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി.

ഇന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ ജിതേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ്കുമാര്‍, സിപിഒ മാരായ ആഷ്ലിന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!