ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ പദ്ധതി

0

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആരംഭിച്ച കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പാ പദ്ധതിക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ജില്ലയിലെ എല്ലാ ക്ഷീര കര്‍ഷകരും പദ്ധതിയിലൂടെ പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാകുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.ജില്ലയിലെ 56 പ്രാഥമിക ക്ഷീര സംഘങ്ങളിലൂടെ 19539 ക്ഷീരകര്‍ഷകര്‍ പാലളക്കുന്നുണ്ട്. ഇതില്‍ 5534 ക്ഷീര കര്‍ഷകര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പ പദ്ധതിയിലുള്ളവരാണ്.

2020 ജൂണ്‍ മാസം മുതല്‍ 2020 സെപ്റ്റംബര്‍ 15 വരെയായി 11027 ക്ഷീര കര്‍ഷകര്‍ ക്ഷീര സംഘങ്ങളില്‍ അപേക്ഷ നല്‍കുകയും 10487 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 973 ക്ഷീര കര്‍ഷകര്‍ക്കായി 4,48,46,546 രൂപ വിവിധ ബാങ്കുകളിലൂടെ ക്ഷീര വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ കിസാന്‍ ക്രെഡിറ്റ് ധനസഹായ വായ്പ നല്‍കി കഴിഞ്ഞു. വിവിധ ക്ഷീര സംഘങ്ങളില്‍ പ്രത്യേക ക്യാമ്പ് നടത്തി ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ധനസഹായ വായ്പ നേരിട്ട് അനുവദിച്ച് നല്‍കുകയാണ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!