ഡ്രൈവിംഗ് ടെസ്റ്റ്; നാട്ടുകാര്‍ പ്രതിഷേധിച്ചു

0

നാട്ടുകാര്‍ മൈതാനമായി ഉപയോഗിച്ചുവരുന്ന സ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍്. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയിലെ മൈതാനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റുനടത്തുന്നതിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിട്ടുകിട്ടിയ സ്ഥലത്താണ് ടെസ്റ്റ് നടത്തുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.ഇന്ന് രാവിലെ എട്ടരോടെയാണ് മോട്ടോര്‍വാഹനവകുപ്പ് കാരക്കണ്ടിയിലെ മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റിനെത്തിയത്. ഇതറഞ്ഞ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.പതിറ്റാണ്ടുകളായി പ്രദേശത്തുകാര്‍ കളിസ്ഥലമായി ഉപയോഗിച്ചുപോരുന്ന മൈതാനം ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ വിട്ടുനല്‍കില്ലന്ന് പ്രതിഷേധവുമായി എത്തിയവര്‍ പറഞ്ഞു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് പൊലിസും നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രണ്ട് കാറും, രണ്ട് ബൈക്കുമാത്രം ഗ്രൗണ്ടില്‍ ഇറക്കി ടെസ്റ്റ് നടത്താന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചു. കാരക്കണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളടക്കമുള്ളവര്‍ക്ക് ആകെയുള്ള കളിസ്ഥലമാണ് ഇതെന്നും അതിനാല്‍ ഇത് വിട്ടുനല്‍കില്ലന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതേ സമയം ഇക്കഴിഞ്ഞ് ഫെബ്രുവരിയില്‍ ഈ ഭൂമി മോട്ടോര്‍വാഹനവകുപ്പിന് ലഭിച്ചതാണന്നും ഇതിന്റെ മറ്റ് നടപടികള്‍ പുരോഗമിക്കുകയാണന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ തെളിവായി രേഖകളും ഇവര്‍ പ്രതിഷേധക്കാര്‍ക്കും നഗരസഭ അധികൃതര്‍ക്കും മുമ്പില്‍ കാണിച്ചു. അതേസമയം നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന്നായി നഗരസഭ ഇരുകൂട്ടരെയും ചര്‍ച്ചയക്ക് വിളിച്ചിട്ടുണ്ട്. സെന്റ്മേരീസ് കോളേജിന് സമീപത്തെ ഹെലിപ്പാട് തലശേരി – മൈസൂരു റെയില്‍പാത ഹെലിബോണ്‍ സര്‍വ്വേയ്ക്കായി ഏറ്റെടുത്തതോടെയാണ് ഇവിടെ നടത്തിവന്നിരുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിംങ് ടെസ്റ്റ് സമീപത്തെ മൈതാനിത്തിലേക്ക് മാറ്റിയത്.

Leave A Reply

Your email address will not be published.

error: Content is protected !!