തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സേനയുടെ 30 യൂണിറ്റ് സംസ്ഥാനത്ത്
നിയമ സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്‌ന ബാധിത മേഖലകളില്‍ വിന്യസിക്കാനുള്ള കേന്ദ്ര സേനയുടെ 30 യൂണിറ്റ് സംസ്ഥാനത്ത് എത്തി.വിവിധ ജില്ലകളിലെ പ്രശ്‌നബാധിത മേഖലകളിലേക്കായി 125 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ്, തുടങ്ങിയവയില്‍ നിന്നാണ് ഇവരെ എത്തിക്കുന്നത്.അതാത് സ്ഥലത്തെ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇവരെ ബൂത്തുകളില്‍ വിന്യസിക്കും.കഴിഞ്ഞ തവണ 120 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തില്‍ നിയോഗിച്ചിരുന്നു.