ജില്ലയിലെ യുവതി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍; മേള ശ്രദ്ധേയമായി

0

ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നിയുക്തി 2021 – മിനി തൊഴില്‍മേള ശ്രദ്ധേയമായി. രണ്ടായിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. മുട്ടിൽ ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന മിനി തൊഴില്‍ മേള അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പ്രമുഖ തൊഴില്‍ദായകരായ കല്യാണ്‍ സില്‍ക്‌സ്, ഭീമ ജ്വല്ലറി, ചെമണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്, ഡി.എം.വിംസ്, ലിയോ ഹോസ്പിറ്റല്‍, ജി-ടെക് തുടങ്ങിയ 36 സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളെ തേടി തൊഴില്‍ മേളയിലെത്തി. ഓരോ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരുന്നു.

ചടങ്ങിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. രാജി അധ്യക്ഷനായി.  മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. സന്തോഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍  ടി. അബ്ദുള്‍ റഷീദ്, എംപ്ലോയ്മെന്റ് ഓഫീസര്‍ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!