കാലാവധി നീട്ടി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്കോളർഷിപ്പിനും, ക്യാഷ് അവാർഡിനുമുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495-2384355.
സബ് ജൂനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ്
വയനാട് ജില്ലാ സബ് ജൂനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 12 ന് രാവിലെ 9 മുതല്‍ പാപ്ലശ്ശേരി ഉദയ ഗ്രൗണ്ടില്‍ നടക്കും. 2006 ജനുവരി 1 ന് ശേഷം ജനിച്ച വയനാട് ജില്ലക്കാരായ കുട്ടികള്‍ക്ക് പങ്കെടുക്കാം. വയസ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള വയനാട് ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഡിസംബര്‍ 10 ന് വൈകീട്ട് 5 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍. 9847877857.