സ്‌കൂളുകള്‍ തുറക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

0

image courtesy : samakalika malayalam

കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചൂപൂട്ടിയ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പില്‍ മാത്രമായിരിക്കണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തേണ്ടത്. തിരക്കൊഴിവാക്കും വിധം ക്ലാസ്സുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരണങ്ങള്‍ നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു .

കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക്ക്  നിര്‍ബന്ധമായും ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും മറ്റു ചടങ്ങുകളും സംഘടിപ്പിക്കരുത്.വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുവാദം നല്‍കണം.സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ടു,മൂന്ന് ആഴ്ചകള്‍ വരെ അസൈന്‍മെന്റ് അടക്കമുള്ളവ  നല്‍കാന്‍ പാടില്ല.ടെസ്റ്റ് പേപ്പര്‍ അടക്കമുള്ള രീതികള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികളോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വിശകലന പഠനം സമ്പ്രദായങ്ങളില്‍ ക്ലാസ്സുകള്‍ നടത്തണം.എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മ്മ സേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ ക്യാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം.അക്കാദമിക് കലണ്ടറില്‍  ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജര്‍ കര്‍ശനമാക്കരുത് .വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമേ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ.  സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ്സ് തുടരണമോ എന്ന കാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം .നൂതനമായ ആശയങ്ങളിലൂടെ പഠനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!