വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ നിര്‍ദ്ദനരായായ കുടംബങ്ങളില്‍ നിന്നും പണം തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ ആക്കപ്പറമ്പില്‍ അബ്ദുള്‍ മജീദ്് സഖഫിക്കെതിരെയാണ് തട്ടിപ്പിനിരയായവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അഹ് ലു സുന്ന എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ മറവില്‍ വയനാട്, നീലഗിരി മേഖലകളിലെ നിരവധി കുടുംബങ്ങളില്‍ നിന്നും 2 കോടി രൂപയിലധികം പണമാണ് ഇയാള്‍ തട്ടിയെടുത്തത്.
ഭവന നിര്‍മാണത്തിന് പണം മുന്‍കൂറായി നല്‍കിയാല്‍ ട്രെസ്റ്റിന്റെ പേരില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ട്രെസ്റ്റിന്റെ മേധാവിയെന്ന് പരിച്ചയപ്പെടുത്തി മലപ്പുറം കുഴിമണ്ണ സ്വദേശിയായ അക്കപറമ്പല്‍ അബ്ദുള്‍ മജീദെന്ന വ്യക്തിയാണ് ഗുണഭോക്തക്കളില്‍ നിന്നും പണം കൈപറ്റിയത്. ട്രെസ്റ്റ് നിര്‍മ്മിച്ചു നല്‍കിയ വീടുകളെന്ന് അവകാശപ്പെട്ടുള്ള ഫോട്ടോകള്‍ കാണിച്ചായിരുന്നു തട്ടിപ്പ്. ജില്ലല്‍ മാത്രം 35 കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്. 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മുന്‍കൂറായി നല്‍കിയവരുണ്ട്.
പ്രദേശത്തെ മഹലിലെ ഉസ്ദാതിന് വീട് നിര്‍മ്മിച്ചുനല്‍കി വിശ്വാസം ആര്‍ജിച്ച ശേഷം ഗുണഭോക്തക്കളെ സമീപിക്കുന്നതിനാല്‍ പലരും മുന്‍കൂറായി പണം നല്‍കുകയായിരുന്നു. കുടുംബശ്രീയില്‍ നിന്നടക്കം വായ്പയെടുത്ത് പണം നല്‍കിയവരും കൂട്ടത്തിലുണ്ട്. പണം നഷ്ടമായവര്‍ പലതവണ ട്രെസ്റ്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭാരവാഹികളുടെ പേരില്‍ നല്‍കിയ ഫോണ്‍ നമ്പറുകളും അബ്ദുള്‍ മജീദാണ് ഉപയോഗിക്കുന്നത്. വഞ്ചനക്കിരയായവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.