ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

ജില്ലയില്‍  പി.എം.ജി.എസ്.വൈ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള ഗവണ്‍മെന്റ് സര്‍വ്വീസിലെ ജൂനിയര്‍ സൂപ്രണ്ട് ഡിവിഷണല്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ സമാന തസ്തികകളില്‍ നിന്ന് 2018 ന് ശേഷം വിരമിച്ച താത്പര്യമുളള വ്യക്തികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. 20,065 രൂപയാണ് ശമ്പളം. അപേക്ഷകൾ ഡിസംബര്‍ 10ന് മുമ്പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), പോപ്പുലര്‍ ബില്‍ഡിംങ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തിൽ ലഭ്യമാക്കണം. piuwyd@gmail.com  ഇ-മെയിൽ വിലാസത്തിലും സമർപ്പിക്കാവുന്നതാണ്.

ഗതാഗതം നിരോധിച്ചു

മാനന്തവാടി ബ്ലോക്കിലെ വെള്ളമുണ്ട – പുളിഞ്ഞാൽ വഴി മൊതക്കര വരെ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നവംബർ 18 മുതൽ 30 വരെ വാഹന ഗതാഗതം  താത്കാലികമായി നിരോധിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി

പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും, എക്‌സൈസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്റ്റ് സംഘടിപ്പിച്ചു. വിമുക്തി സുൽത്താൻ ബത്തേരി താലൂക്ക് കോർഡിനേറ്റർ നിക്കോളാസ് ജോസ് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ കെ.എസ്. സതി, ബിജോയ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രോബേഷൻ പക്ഷാചരണം; ജില്ലാതല ശിൽപശാല

സാമൂഹ്യനീതി വകുപ്പും, ജില്ലാ പ്രോബേഷൻ ഓഫീസും, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി പ്രോബേഷൻ പക്ഷാചരണത്തിൻ്റെ ഭാഗമായി ജില്ലാതല ശിൽപ്പശാല നടത്തുന്നു. നാളെ (തിങ്കൾ) രാവിലെ 10 ന് കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിലാണ് ശിൽപശാല. നവംബർ 15 മുതൽ ഡിസംബർ 4 വരെയാണ് പ്രോബേഷൻ പക്ഷാചരണമായി ആചരിക്കുന്നത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാനും, ജില്ലാ ജഡ്ജുമായ എ. ഹാരിസ് ശിൽപശാല ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സബ് ജഡ്ജ് കെ.രാജേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ സന്നിഹിതനാവും. നല്ല നടപ്പ് നിയമം എന്ന വിഷയത്തിൽ ജില്ലാ പ്രോബേഷൻ ഓഫീസ് റിസോഴ്സ് പേഴ്സൺ അഡ്വ. ഗ്ലോറി ജോർജ്, പ്രോബേഷൻ സംവിധാനവും നേർവഴി പദ്ധതിയും എന്ന വിഷയത്തിൽ ജില്ലാ പ്രോബേഷൻ ഓഫീസ് റിസോഴ്സ് പേഴ്സൺ ജിബിൻ. കെ. ഏലിയാസ് എന്നിവർ സെമിനാർ അവതരിപ്പിക്കും.

ലേലം

766 കി.മീ ദേശീയപാതയിൽ ചേലോട് റോഡരികിൽ നിൽക്കുന്ന പ്ലാവ് മരം നവംബർ 22ന് രാവിലെ 11ന് കൊടുവള്ളി ദേശീയപാത ഉപവിഭാഗം ഓഫീസിൽ ലേലം ചെയ്യും.

അക്രഡിറ്റഡ് ഓവർസിയർ നിയമനം

ജില്ലാ പി.എം.ജി.എസ്.വൈ ഓഫീസിൽ  അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ ഡിപ്ലോമ യോഗ്യതയും, പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 30ന് മുമ്പായി എക്സിക്യൂട്ടിവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, പോപ്പുലർ ബിൽഡിങ്ങ്, സിവിൽ സ്റ്റേഷൻ എന്ന വിലാസത്തിലോ, piuwyd@gmail.com എന്ന ഇ-മെയിൽ ഐ.ഡിയിലോ സമർപ്പിക്കേണ്ടതാണ്. എഴുത്തു പരീക്ഷയുടേയും, ഇൻ്റർവ്യൂവിൻ്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 04936 203774.

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറങ്ങള്‍ എ4 വലിപ്പത്തില്‍ 70 ജി.എസ്.എം പേപ്പറില്‍ അച്ചടിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള സീല്‍ഡ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബർ 27ന് ഉച്ചയ്ക്ക് 2ന് മുമ്പായി കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിൽ സമർപ്പിക്കേണ്ടത്. ക്വട്ടേഷനുകൾ അന്നേ ദിവസം 3ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04936 299370.

 

Leave A Reply

Your email address will not be published.

error: Content is protected !!