ഓണം ബമ്പര്‍ ഒന്നാം സമ്മാനം 25 കോടി; അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും
ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. 500 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടിക്കറ്റ് വില ഉയര്‍ത്തിയെങ്കിലും അതൊന്നും ലോട്ടറി വില്‍പനയ്ക്ക് തിരിച്ചടിയായില്ല. 41 ലക്ഷത്തില്‍ പരം ലോട്ടറികളാണ് ഇതിനോടകം വിറ്റ് പോയത്.
സെപ്റ്റംബര്‍ 18നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയില്‍ കിട്ടുകയില്ല. 15.5 കോടിയാകും കൈയില്‍ ലഭിക്കുക.രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. ഏജന്റ് കമ്മീഷനായ 50,00,000 രൂപയും നികുതിയും കിഴിച്ചുള്ള തുകയാണ് ലഭിക്കുക.സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്‍പത് പേര്‍ക്കാണ് അഞ്ച് ലക്ഷം ലഭിക്കുക. മൊത്തം 45,00,000 രൂപയില്‍ നിന്ന് ഏജന്റ് കമ്മീഷനായ 4,50,000 രൂപയും നികുതിയും കിഴിച്ചുള്ള തുക ലഭിക്കും.മൂന്നാം സമ്മാനം 10 കോടി വീതം 10 പേര്‍ക്ക്. ഇതില്‍ നിന്ന് ഒരു കോടി ഏജന്റ് കമ്മീഷന്‍ പോയി, നികുതിയും കിഴിച്ചുള്ള തുക 10 പേര്‍ക്കായി ലഭിക്കും.