സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത

0

സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത. അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ശുപാര്‍ശചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി 22 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും വകുപ്പ് നിര്‍ദേശിച്ചു.

 മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേരുന്ന കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അന്തിമതീരുമാനമുണ്ടാവും.നിലവിലെ സാഹചര്യം അനുസരിച്ച് അവശ്യസേവന വിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്.ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടുചെയ്ത് അവിടങ്ങളില്‍ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാത്തത് വികസന, പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!