സ്‌ഫോടകവസ്തുക്കള്‍  കണ്ടെത്തിയ സംഭവം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

0

സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി വീട്ടുവളപ്പില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം. പ്രതികളെ നാളെ ബത്തേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൈപ്പഞ്ചേരി സ്വദേശികളായ തങ്ങളത്ത് അഷ്‌റഫ്, നൗഷാദ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങുന്നത്.ഇവരെ സ്‌ഫോടകവസ്തു കണ്ടെത്തിയ കൈപ്പഞ്ചേരിയിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.നിലമ്പൂര്‍ കോടതിയില്‍ നിന്നുമാണ് കൈപ്പഞ്ചേരി സ്വദേശികളായ തങ്ങളത്ത് അഷറഫ് ,നൗഷാദ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുക.

ഇതിനുള്ള അപേക്ഷ പോലിസ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ഇവരെ സ്‌ഫോടകവസ്തു കണ്ടെത്തിയ കൈപ്പഞ്ചേരിയിലെ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.നിലമ്പൂരിലെ ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ നിന്നും നൗഷാദും സംഘവും പണവും മൊബെല്‍ ഫോണും, ലാപ്പ്‌ടോപ്പും കവര്‍ച്ച നടത്തിയെന്ന പരാതിയിന്‍മേല്‍ നിലമ്പുര്‍ പോലിസ് കൈപ്പഞ്ചേരിയിലെത്തി കഴിഞ്ഞ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കവര്‍ച്ച വസ്തുക്കള്‍ക്കൊപ്പം, 9 ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്റര്‍ ഫ്യൂസ് വയറുമാണ് കണ്ടെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!