ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ചു

0

മാനന്തവാടി:  ഗര്‍ഭസ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ചു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് മരിച്ചത്. വിവാഹമോചന കേസിലുള്ള യുവതി അഞ്ച് മാസം ഗര്‍ഭിണിയായായിരുന്നു. ശക്തമായ പനിയും ഛര്‍ദ്ദിയേയും തുടര്‍ന്ന് ഈ മാസം 18 ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 19 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത, പിന്നാലെ മാതാവും മരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ മാനന്തവാടി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!