സമൂഹമാധ്യമങ്ങളില്‍ ശ്രദ്ദേയമായി ഒരു കൈയ്യൊപ്പ്.എല്ലാവരും ഗൗരവമേറിയ കയ്യൊപ്പുകള്‍ ഇടാന്‍ ശ്രമിക്കുമ്പോഴാണ് ബത്തേരി കുപ്പാടി സ്വദേശിയും മാനന്തവാടി ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുമായ എം കെ ജയന്‍ തന്റെ വ്യത്യസ്തമായ കൈയ്യൊപ്പുമായി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനാകുന്നത്. പേരിന്റെ ഇനീഷ്യല്‍ ചേര്‍ത്തിടുന്ന ജയന്റെ കൈയ്യൊപ്പ് കണ്ടാല്‍ മനോഹരമായ ചിത്രമാണന്നേ തോന്നു.പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് എം കെ ജയന്‍ വ്യത്യസ്തമായി ഒപ്പിടാന്‍ പരിശീലിക്കുന്നത്. തന്റെ പേരിന്റെ ഇനീഷ്യലായ എംഉം കെയും ഇംഗ്ലീഷില്‍ എഴുതി പ്രത്യേക രീതിയില്‍ വരച്ചാണ് ഇദ്ദേഹം അന്ന് ഒപ്പിട്ടത്. ഈ ഒപ്പാണ് ഇദ്ദേഹം ടീച്ചറുടെ നിര്‍ദേശ പ്രകാരം എസ്എസ്എല്‍സി ബുക്കിലും ഇട്ടത്. പിന്നീട് ഇതില്‍ ഒരു മാറ്റവും വരുത്താതെ തുടര്‍ന്നുപോരുകയാണ്. നിലവില്‍ മാനന്താവാടി ബ്ലോക്ക് ഡെവലപ്പ് മെന്റ് ഓഫീസറായ ഇദ്ദേഹത്തിന് നിരവധി ഫയലുകളില്‍ ഒപ്പിടാനുണ്ടങ്കിലും ഒരൊപ്പില്‍ പോലും വ്യസ്തത ഇല്ല. ചില അപേക്ഷകളില്‍ ചെറിയ കോളങ്ങളില്‍ ഒപ്പ് ചെറുതായി ഇടേണ്ടിവരുമ്പോള്‍ മാത്രമാണ് ഇദ്ദേഹത്തിന് അല്‍പം പ്രയാസം മുണ്ടാകുന്നത്. ഇദ്ദേഹത്തിന്റെ ചിത്രം വരച്ചതുപോലുള്ള മനോഹരമായ ഒപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ദേയമാണ്. തന്റെ ഒപ്പ് ഇത്രയും വൈറലാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലന്നും ഇപ്പോള്‍ നിരവധി ഫോണ്‍കോളുകളാണ് തനിക്ക് വരുന്നതെന്നും ഇദ്ദേഹം പറയുന്നു.
.
Sign in
Sign in
Recover your password.
A password will be e-mailed to you.