പുതുതായി രൂപീകരിച്ച എന്‍പി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാര്‍ഡ്. ഇതു മുന്‍ഗണനാ വിഭാഗം കാര്‍ഡ് അല്ല. ഈ കാര്‍ഡ് വ്യക്തികള്‍ക്കാണ് നല്‍കുക. റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശു പത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കാര്‍ഡ്. രാജ്യത്തുള്ള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികള്‍ക്കു പൊതുവിതരണ സമ്ബ്രദായ പ്രകാരമുള്ള റേഷന്‍ വിഹിതം ലഭിക്കുന്ന തിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്. ഈ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നല്‍കും. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്ന സ്‌പെഷല്‍ അരിയില്‍ 2 കിലോ വീതം ഈ കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും. ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കഴിയുന്നവരാണെങ്കില്‍ കാര്‍ഡിനായി അപേക്ഷിക്കുമ്‌ബോള്‍ സ്ഥാപന മേലധികാരി നല്‍കുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം
Sign in
Sign in
Recover your password.
A password will be e-mailed to you.