കരുതല്‍ ഡോസ് അതേ വാക്‌സീന്‍; പുതുതായി റജിസ്റ്റര്‍ ചെയ്യേണ്ട: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

മൂന്നാം ഡോസ് (കരുതല്‍ ഡോസ്) പ്രതിരോധ കുത്തിവയ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:നേരത്തേ കുത്തിവച്ച അതേ വാക്‌സീന്‍ തന്നെയായിരിക്കണം.സര്‍ക്കാര്‍ വാക്‌സീന്‍ കേന്ദ്രങ്ങളില്‍ സൗജന്യം. 18നു മുകളില്‍ പ്രായമുള്ളവരുടെ കേന്ദ്രങ്ങളിലാണു ലഭിക്കുക. ഇതിനു നീല ബോര്‍ഡ് ആയിരിക്കും.സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കിയും കുത്തിവയ്‌പെടുക്കാം. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതത് ആശുപത്രികളില്‍ തന്നെ ലഭ്യമാക്കും. ഇതിനു പണം ഈടാക്കുന്നതു സംബന്ധിച്ച അതത് ആശുപത്രികള്‍ക്കു തീരുമാനമെടുക്കാം.പുതുതായി റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കോവിന്‍ പോര്‍ട്ടലില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍ മൂന്നാം ഡോസിനുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കണം.വാക്‌സീന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയും വാക്‌സീനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.
കേരളത്തില്‍ 50 ലക്ഷത്തോളം പേര്‍ കരുതല്‍ ഡോസിന് അര്‍ഹരായിരിക്കുമെന്നാണു നിഗമനം. 5.55 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരും 5.71 ലക്ഷം കോവിഡ് മുന്നണിപ്പോരാളികളുമുണ്ട്. ആകെ 11.26 ലക്ഷം പേര്‍. 60 വയസ്സിനു മുകളിലുള്ള 58.53 ലക്ഷം പേരാണുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!