പനമരം: പനമരം മാനന്തവാടി റോഡില്‍ പാലത്തിനടുത്തെ അക്കേഷ്യമരങ്ങള്‍ നീക്കുന്നത് റോഡിന് ഭീഷണിയാകുന്നു. മരം മുറിച്ച് മാറ്റുന്നത് അശാസ്ത്രിമായ രീതിയിലൂടെയാണെന്നാണ്് അക്ഷേപം. കുഴിയെടുത്ത് മരം നീക്കം ചെയ്യുന്നത് റോഡ് ഇടിയാന്‍ കാരണമാകുന്നു. പനമരം പാലം മുതല്‍ ആര്യന്യൂര്‍ ജംഗ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ വരെ ഇടയിലുള്ള മരങ്ങളാണ് മുറിച്ച് നീക്കുന്നത്. റോഡ് ഇടിഞ്ഞു പോകാതിരിക്കാന്‍ അക്കേഷ്യ മരങ്ങള്‍ സഹായകരമായിരുന്നു.
എന്നാല്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന രീതിയില്‍ ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന ചില മരങ്ങള്‍, ഇതാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. മരത്തിന്റെ ചുവട്ടില്‍ കുഴിയെടുക്കുമ്പോള്‍ കൂടുതല്‍ മരം ലഭിക്കുമെന്നതിനാല്‍ കരാറുകാരന്‍ ഇഷ്ടാനുസരണം കുഴിയെടുത്ത് മരം മുറിക്കുന്നു. ഇത് റോഡിനരികില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നതിനു കാരണമാകുന്നു. ഇത് അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ ഇത്തരം പ്രവണതകള്‍ ശ്രദ്ധിക്കാത്തതും അക്ഷേപത്തിന് കാരണമാകുന്നുണ്ട്.
2014 ല്‍ ഉണ്ടായ ബസ്സപകടത്തില്‍ പന്ത്രണ്ടോളം പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. പൊതുവെ റോഡിന് വീതിയും കുറവാണ.് ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഗര്‍ത്തങ്ങളില്‍ മണ്ണിട്ട് പഴയ രീതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.